തിരുവനന്തപുരത്ത് വൃദ്ധനെ വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരത്ത് വൃദ്ധന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പരശുവയ്ക്കൽ സ്വദേശി ശിവശങ്കരനെയാണ് നാലംഗ സംഘം വെട്ടി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രിയോടെയാണ് സംഭവം. പുറത്തുപോയ ശേഷം വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു ശിവശങ്കരൻ. ഇതിനിടെ തൻ്റെ വീടിന് സമീപം നിന്ന് ചിലർ മദ്യപിക്കുന്നത് കടന്നു. ഇവിടെ നിന്ന് മദ്യപിക്കരുതെന്നും സംഘത്തോടെ പോകാനും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകോപിതരായ പ്രതികൾ വൃദ്ധനെ വെട്ടി.
ബഹളം കേട്ട് മറ്റുള്ളവർ ഓടിയെത്തിയതോടെ ശിവശങ്കരൻ്റെ ബൈക്ക് തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: man was hacked and injured in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here