ടി-20 റാങ്കിംഗിൽ സൂര്യകുമാർ യാദവ് രണ്ടാമത്; ബാബർ അസമിനു തൊട്ടരികെ

ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാവദ് രണ്ടാമത്. 816 റേറ്റിംഗുമായി കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലെത്തിയ സൂര്യ ഒന്നാം സ്ഥാനത്തുള്ള പാക് നായകൻ ബാബർ അസമിൽ നിന്ന് രണ്ട് റേറ്റിംഗ് മാത്രം അകലെയാണ്. 818 ആണ് അസമിൻ്റെ റേറ്റിംഗ്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് സൂര്യക്ക് തുണയായത്. കളിയിൽ 44 പന്തുകൾ നേരിട്ട് 76 റൺസെടുത്ത താരത്തിൻ്റെ മികവിലാണ് ഇന്ത്യ വിജയിച്ചത്.
സൂര്യക്ക് പിന്നിൽ 14ആം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് മികച്ച റാങ്കിംഗുള്ള ഇന്ത്യൻ താരം. നായകൻ രോഹിത് ശർമ 16ആം സ്ഥാനത്തുണ്ട്. പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ, ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം, ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ.
മൂന്നാം ടി-20യിൽ ആധികാരികമായാണ് ഇന്ത്യ വിജയിച്ചത്. ബാസെറ്ററിലെ വാർണർ ഗ്രൗണ്ടിൽ 7 വിക്കറ്റിന് വിൻഡീസിനെ പരാജയപ്പെടുത്തി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജയത്തോടെ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
Story Highlights: suryakumar yadav t20 ranking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here