Advertisement

അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; വീണ്ടും കളക്ടര്‍ മാമന്‍

August 4, 2022
Google News 2 minutes Read
Alappuzha District Collector VR Krishna Teja gave advice to the children

മഴ കനക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രത്യേക സ്നേഹോപദേശവുമായി വീണ്ടും ആലപ്പുഴ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണ തേജ. അദ്ദേഹം കളക്ടറായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ കുട്ടികൾക്ക് നൽകിയ സന്ദേശവും വൈറലായിരുന്നു. സ്കൂളുകൾ നാളെയും അവധിയാണെന്ന് ഓർമ്മിപ്പിച്ച കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ മറക്കരുതെന്നും വ്യക്തമാക്കി.

അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ജില്ലാ കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വി.ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കളക്‌ടറായി നിയമിതനായത്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം, അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം തുടങ്ങിയ സ്നേഹോപദേശങ്ങളാണ് അദ്ദേഹം ഇന്നലെ കുട്ടികൾക്ക് നൽകിയത്.

Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

ആലപ്പുഴ ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍

Story Highlights: Alappuzha District Collector VR Krishna Teja gave advice to the children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here