Advertisement

തമ്പാന്റെ വിയോ​ഗം വിശ്വസിക്കാനാവുന്നില്ല, കഴിഞ്ഞ ദിവസവും ഒരുമിച്ചുണ്ടായിരുന്നു; സി.ആർ മഹേഷ്

August 4, 2022
Google News 3 minutes Read
CR Mahesh in memory of Prathapa Varma Thampan

പ്രതാപ വർമ്മ തമ്പാന്റെ വിയോ​ഗം വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസവും ഒരു പൊതുപരിപാടിയിൽ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും സി.ആർ മഹേഷ് എം.എൽ.എ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സി.ആർ മഹേഷ് പ്രതാപ വർമ്മ തമ്പാനെ അനുസ്മരിച്ചത്. കോൺഗ്രസിന്റെ കരുത്തനായ നേതാവും പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരനുമാണ് വിട വാങ്ങിയത്. സത്യത്തിൽ ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ല. ( CR Mahesh in memory of Prathapa Varma Thampan )

കഴിഞ്ഞ ദിവസവും ആലുംകടവിലെ പരിപാടിക്ക് എത്തിയ ശേഷം നേരത്തെ പോകേണ്ടത് കൊണ്ട് എന്നോട് പറഞ്ഞിട്ടാണ് അദ്ദേഹം പോയത്. എൻ്റെ ജീവിതത്തിൻ്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഉപദേശവും പിന്തുണയും ഒക്കെ ആയി കൂടെ ഉണ്ടായിരുന്ന ഒരു സ്നേഹനിധിയായിരുന്നു അദ്ദേഹം. മികച്ച പ്രാസംഗികനും നല്ല തൻ്റേടിയുമായ രാഷ്ട്രീയക്കാരനായിരുന്നു. വിട… ആദരാഞ്ജലികൾ. – സി.ആർ മഹേഷ് ഫെയ്സ് ബുക്കിൽ കുറിച്ചു.

കരുത്തനായ നേതാവും, മികച്ച സംഘാടകനും, വാഗ്മിയുമായിരുന്ന തമ്പാൻജിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണെന്ന് ബിന്ദുകൃഷ്ണ അനുസ്മരിച്ചു. പ്രിയപ്പെട്ട പ്രതാപവർമ്മ തമ്പാൻ നമ്മെ വിട്ടുപിരിഞ്ഞു. ബാത്ത് റൂമിൽ കാൽ വഴുതി വീണതിനെ തുടർന്നായിരുന്നു വേർപാട്. കെപിസിസി ജനറൽ സെക്രട്ടറിയും, കൊല്ലം ഡിസിസിയുടെ മുൻ പ്രസിഡൻ്റും, ചാത്തന്നൂരിൽ നിന്നുള്ള മുൻ നിയമസഭാംഗവുമായിരുന്നു. അദ്ദേഹത്തിൻ്റെ അകാല വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഹപ്രവർത്തകരുടെയും, കുടുംബത്തിൻ്റെയും തീരാവേദനയ്ക്കൊപ്പം പങ്കുചേരുന്നു. – ബിന്ദുകൃഷ്ണ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു

ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെ ടോയ്‍ലറ്റിൽ കാൽവഴുതിവീഴുകയായിരുന്നു അദ്ദേഹം. ഏറെ നേരം കഴിഞ്ഞിട്ടും ടോയ്‍ലറ്റിൽ നിന്ന് പുറത്തിറങ്ങാതായതോടെയാണ് വീട്ടുകാർ ശ്രദ്ധിച്ചത്. വീട്ടിലുള്ളവർ നോക്കുമ്പോൾ അദ്ദേഹം ശുചിമുറിയിൽ കിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ഒരു ഡോക്ടറെ വിളിച്ചുവരുത്തിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2001-2006 കാല‍യളവിലാണ് ചാത്തന്നൂരിൽ നിന്ന് നിയമസഭാംഗമായത്. കൊല്ലം ഡി.സി.സിയുടെ മുൻ അധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റായിരുന്ന കാലയളവിൽ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വത്തിനും രമേശ് ചെന്നിത്തലയ്ക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

പ്രതാപവർമ്മ തമ്പാന് ശേഷം ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും ഇതുവരെ കോൺ​ഗ്രസിന് മറ്റൊരു എം.എൽ.എ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജനകീയനായ നേതാവിനെയാണ് കോൺ​ഗ്രസിന് നഷ്ടമായത്. കഴിഞ്ഞ ദിവസം പോലും അദ്ദേഹം പല പൊതു പരിപാടികളിലും സജീവമായിരുന്നു.

Story Highlights: CR Mahesh in memory of Prathapa Varma Thampan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here