പെരുവണ്ണാമുഴി കേസ്; ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സൂചന

സ്വര്‍ണക്കടത്തു സംഘം തട്ടി കൊണ്ട് പോയ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സൂചന. ആഴ്ചകള്‍ക്ക് മുന്‍പ് മുന്‍പ് കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇന്‍ഷാദിന്റേതെന്നാണ് നിഗമം. കാണാതായ മേപ്പയൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹം ആണിതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ച് മൃതദേഹം സംസ്‌കരിച്ചിരുന്നു.
എന്നാല്‍ പൊലീസ് എഫ്എസ്എല്‍ പരിശോധനയില്‍ ദീപകിന്റെ മൃതദേഹം അല്ലെന്നു കണ്ടെത്തി. തുടര്‍ന്ന് ഇര്‍ഷാദിന്റെ ഉമ്മയുടെ രക്തം എടുത്തു എഫ്എസ്എല്‍ ലാബിലേക്കു പൊലീസ് അയച്ചു. ഇതില്‍ നിന്നാണ് ഇര്‍ഷാദിന്റെ മൃതദേഹമാണ് ഇതെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്.
സ്വര്‍ണക്കടത്ത് സംഘം തട്ടി കൊണ്ട് പോയി കൈകാര്യം ചെയ്ത് എലത്തൂര്‍ പുഴയിലേക്ക് ഓടിച്ചു എന്നു നിഗമനം. പുറകാട്ടരി പാലം പരിസരത്ത് കുടി ഓടുന്നത് കണ്ടവരുടെ സാക്ഷി മൊഴിയും പൊലീസ് രേഖപെടുത്തി.
Story Highlights: Peruvannamuzhi case; Irshad was killed hint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here