പുൽവാമയിൽ തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരർ; ഒരാൾ മരിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരക്രമണം. ഗദൂര മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം നടന്നത്. തൊഴിലാളികൾക്ക് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ഭീകരക്രമണത്തിൽ ബീഹാറിൽ നിന്നുള്ള ഒരു തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്.
Read Also: അൽഖ്വയ്ദ ഭീഷണി; രാജ്യത്ത് അതീവജാഗ്രത
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രാംപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനായി തെരച്ചിൽ ആരംഭിച്ചു.
പുല്‍വാമയില്‍ കഴിഞ്ഞ മാസവും ഭീകരാക്രമണം നടന്നിരുന്നു. അന്ന് ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് ജീവൻ നഷ്ടമായിരുന്നു. സിആർപിഎഫ് ജവാൻ എ എസ് ഐ വിനോദ് കുമാർ ആണ് വീരമൃത്യു വരിച്ചത്. ആപ്പിൾ തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ പൊലീസിനും, സിആർപിഎഫിനും നേരെ വെടിയുതിർക്കുകയായിരുന്നു.
Story Highlights: Terrorists Throw Grenade In Pulwama; One died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here