സ്ത്രീകളെ അസഭ്യം പറഞ്ഞു, ദേഹോപദ്രവം ഏല്‍പ്പിക്കാനും ശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

സ്ത്രീകളെ അസഭ്യം പറഞ്ഞതിനും കരുതികൂട്ടി ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചതിനും യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്.അനൂപിനെതിരെയാണ് കുന്നത്തുനാട് പൊലീസ് കേസെടുത്തത് ( Case against Youth Congress leader ).
കിഴക്കമ്പലം ഗ്രാമ പഞ്ചായത്തില്‍ ചേലക്കുളം ആറാം വാര്‍ഡിലെ ജല സ്രോതസായ പുത്തനങ്ങാട്ട് ചിറയുടെ സംരക്ഷണ ഭിത്തി യൂത്ത് കോണ്‍ഗ്രസ് നേതാവും സഹോദരനും സംഘം ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയിരുന്നു. ജെസിബി ഓപ്പറേറ്റര്‍ ചിറയുടെ ഭിത്തി പൊളിക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രദേശവാസികളായ സ്ത്രീകളടക്കം തടയുന്ന സാഹചര്യം ഉണ്ടായി. ഇതോടെ ജെസിബി ഓപ്പറേറ്റര്‍ പിന്മാറി. തുടര്‍ന്ന് അനൂപ് ജെസിബിയില്‍ കയറിയിരുന്ന് നിര്‍ബന്ധിച്ച് ജെസിബി ഓപ്പറേറ്ററെ കൊണ്ട് സംരക്ഷണ ഭിതിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുകയും ചെയ്തു. ഇത് തടയാന്‍ പ്രദേശവാസികളായ സ്ത്രീകള്‍ ശ്രമിച്ചതോടെ അവരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി.
തര്‍ക്കങ്ങള്‍ക്കിടയില്‍ പ്രദേശവാസിയായ ഷിഹാബ് എന്ന വ്യക്തിയെ അനൂപ് തള്ളിയിട്ടതായും അദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റതായും പരാതിക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസെടുത്ത കുന്നത്തുനാട് പൊലീസ് അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ചിറയോട് ചേര്‍ന്നുള്ള വഴി മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൂടിയുള്ള വഴിയാണ്. ഇവരുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായ തര്‍ക്കമാണ് സംരക്ഷണ ഭിത്തി പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. നാളെ പ്രദേശത്ത് മറ്റൊരു പരിപാടിക്കെത്തുന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും മുന്‍ എംഎല്‍എ വി.പി.സജീന്ദ്രനോടും സംഭവത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പ്രദേശവാസികള്‍.
Story Highlights: Women were insulted; Case against Youth Congress leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here