Advertisement

Commonwealth Games 2022: ലോംഗ് ജംപില്‍ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളിത്തിളക്കം

August 5, 2022
3 minutes Read
Commonwealth Games 2022 M.Sreeshankar wins silver in men's long jump

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളിത്തിളക്കം. 8.08 മീറ്റര്‍ മറികടന്നാണ് ശ്രീശങ്കര്‍ കേരളത്തിലേക്ക് വെള്ളിമെഡല്‍ എത്തിക്കുന്നത്. തന്റെ അഞ്ചാം ശ്രമത്തിലാണ് എം ശ്രീശങ്കറിന് ഈ നേട്ടം സ്വന്തമാക്കാനായത്.(Commonwealth Games 2022 M.Sreeshankar wins silver in men’s long jump)

മലയാളി താരം അനീസ് യഹിയ അഞ്ചാം സ്ഥാനത്തെത്തി. ബഹ്മാസ് താരം ലാക്വന്‍ നയേണിനാണ് സ്വര്‍ണം. കോമണ്‍വെല്‍ത്ത് ലോംഗ് ജംപില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷ താരമാണ് ശ്രീശങ്കര്‍. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയി

Read Also: Commonwealth Games 2022 ബാർബഡോസിനെതിരെ 100 റൺസ് വിജയം; ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ

ആദ്യ മൂന്ന് ശ്രമത്തിലും എട്ട് മീറ്ററിനപ്പുറം കടക്കാന്‍ സാധിച്ചിരുന്നില്ല. നാലാമത്തെ ശ്രമം ഫൗളാകുകയും ചെയ്തു. രണ്ടവസരങ്ങള്‍ മാത്രം ശേഷിക്കെ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കര്‍. ഈ സമ്മര്‍ദങ്ങള്‍ മറികടന്നാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം.

Story Highlights: Commonwealth Games 2022 M.Sreeshankar wins silver in men’s long jump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top