കേരള സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് നടപടി. സര്‍വകലാശാലയുടെ പ്രതിനിധികളില്ലാതെയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികള്‍ മാത്രമാണ് കമ്മിറ്റിയിലുള്ളത്.( governor formed a search committee for the appointment of university vc)
വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.
Read Also: ഗവര്‍ണര്‍ക്ക് അച്ഛൻ്റെ പ്രായമുണ്ട്, മറുപടി പറയാനില്ല; ആര്‍.ബിന്ദു
വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാര പരിധി പരിമിതപ്പെടുത്താനുള്ള നിയമഭേദഗതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഗവര്‍ണറുടെ നോമിനിയായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആളെ വയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടയിലാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
Story Highlights: governor formed a search committee for the appointment of university vc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here