‘ഈ ചിത്രം എല്ലാവരും മനസില്‍ സൂക്ഷിക്കുക’; പാര്‍ലമെന്റിലെ സൗഹൃദ ചിത്രത്തെ കുറിച്ച് ഹരീഷ് പേരടി

എംപിമാരുടെ പാര്‍ലമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഹരീഷ് പേരടി. പഴയതും പുതിയതുമായ പാര്‍ലമെന്റ് അംഗങ്ങള്‍ക്കൊപ്പം സ്പീക്കര്‍ എംബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സെന്‍ട്രല്‍ ഹാളില്‍ ഒത്തുചേര്‍ന്നപ്പോഴുള്ള ചിത്രങ്ങള്‍ നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
രാഹുല്‍ഗാന്ധി, കനിമൊഴി, െ്രക.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ഗൌരവ് ഗോഗോയ്, എ എം ആരിഫ്, എ എ റഹിം, എം ബി രാജേഷ് എന്നിവരാണ് സൗഹൃദം പുതുക്കി ഒത്തുചേര്‍ന്നത്. ‘ഈ ചിത്രം എല്ലാ അണികളും മനസ്സില്‍ സൂക്ഷിക്കുക.. ഇനിയെങ്കിലും എല്ലാ പാര്‍ട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക… ഉമ്മ വെക്കുക.. എന്നിട്ട് മനുഷ്യന്റെ രാഷ്ട്രിയം ഉറക്കെ പറയുക… ജീവിതം ഒന്നേയുള്ളൂ..’ ചിത്രം പങ്കുവച്ച് കൊണ്ട് ഹരീഷ് പേരടി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്;
മതവും രാഷ്ട്രീയവും അന്ധവിശ്വാസികള്‍ക്കുള്ളതല്ല…ബുദ്ധിമാന്‍മാര്‍ക്കുള്ളതാണ്…അന്ധവിശ്വാസികള്‍ രക്തസാക്ഷികളാവും..അതി ബുദ്ധിമാന്‍മാര്‍ അന്ധവിശ്വാസികളുടെയും രക്തസാക്ഷികളുടെയും തണലില്‍ ഇണ ചേര്‍ന്ന് ജീവിച്ചുകൊണ്ടിരിക്കും…വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പ്പരം പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്തവനും പൊതുമുതല്‍ നശിപ്പിച്ചവനും സുന്ദരമായ ജീവിതം നഷ്ടപ്പെടും..ഈ ചിത്രം എല്ലാ അണികളും മനസ്സില്‍ സൂക്ഷിക്കുക..ഇനിയെങ്കിലും എല്ലാ പാര്‍ട്ടി അണികളും മത അണികളും പരസ്പ്പരം കെട്ടിപിടിക്കുക…ഉമ്മ വെക്കുക..എന്നിട്ട് മനുഷ്യന്റെ രാഷ്ട്രിയം ഉറക്കെ പറയുക…ജീവിതം ഒന്നേയുള്ളൂ..’
Read Also: തമ്പാന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല, കഴിഞ്ഞ ദിവസവും ഒരുമിച്ചുണ്ടായിരുന്നു; സി.ആർ മഹേഷ്
രാഷ്ട്രീയത്തിനപ്പുറം സൗഹൃദം പുതുക്കലിന്റെ ചിത്രം സ്പീക്കര്‍ എം ബി രാജേഷും പങ്കുവച്ചിട്ടുണ്ട്. ‘പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരെ ഇന്ന് സെന്‍ട്രല്‍ ഹാളില്‍വച്ച് കണ്ടുമുട്ടി. ഔദ്യോഗികാവശ്യത്തിന് ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഈ പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം അടുത്ത സമ്മേളനം മുതല്‍ പുതിയ മന്ദിരത്തിലാണ് പാര്‍ലമെന്റ് പ്രവര്‍ത്തിക്കുക. അതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമെന്ന നിലയില്‍ മുമ്പ് സഹപ്രവര്‍ത്തകരായിരുന്നവരെയെല്ലാം കാണാനായി സെന്‍ട്രല്‍ ഹാളില്‍ ചെന്നതാണ്. ഭരണഘടനാ അസംബ്ലി സമ്മേളിച്ച സെന്‍ട്രല്‍ ഹാളില്‍ പഴയ സഹപ്രവര്‍ത്തകര്‍ക്കും കേരളത്തില്‍നിന്നുള്ള പുതിയ എം.പി.മാര്‍ക്കുമൊപ്പം കുറെ സമയം ചെലവഴിച്ചു. ലോകസഭാ സ്പീക്കര്‍ ശ്രീ. ഓം. ബിര്‍ളയെയും സന്ദര്‍ശിക്കുകയുണ്ടായി’. സ്പീക്കര്‍ കുറിച്ചു.
Story Highlights: hareesh peradi shares parliament mp’s photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here