വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു. അമേരിക്കയിലെ വാഷിംഗ്ടണില്‍ വൈറ്റ് ഹൗസിന് തൊട്ടടുത്തായിരുന്നു സംഭവം. 76 വയസുകാരനായ ജെയിംസ് മുള്ളറും ഭാര്യ 75 വയസുകാരിയായ ഡോണ മുള്ളറും 29 വയസുകാരനായ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്. (3 killed in lightning strike near White House on wedding anniversary)
വൈറ്റ് ഹൗസിന് എതിര്‍വശമുള്ള ലഫായെറ്റ് ചത്വരത്തില്‍ ദമ്പതികള്‍ തങ്ങളുടെ 56-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തങ്ങളുടെ പ്രണയം ആരംഭിച്ച ഹൈസ്‌കൂള്‍ സന്ദര്‍ശിക്കാന്‍ കൂടി വേണ്ടിയാണ് ദമ്പതികള്‍ ഈ പ്രദേശത്തേക്കെത്തുന്നത്.
Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
വിവാഹ വാര്‍ഷിക ആഘോഷത്തിനായി ചത്വരത്തില്‍ നില്‍ക്കുമ്പോള്‍ ഇരുവര്‍ക്കും മിന്നലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാര്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറ്റടിച്ചപ്പോള്‍ ദമ്പതികള്‍ മരത്തിന് കീഴില്‍ നിന്നതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
Story Highlights: 3 killed in lightning strike near White House on wedding anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here