പത്തനംതിട്ടയില്‍ വള്ളം മറിഞ്ഞ സംഭവം; രണ്ടു പേര്‍ നീന്തി രക്ഷപെട്ടു, ഒരാള്‍ക്കായി തിരച്ചില്‍

പത്തനംതിട്ട കിടങ്ങന്നൂര്‍ എഴുകാട് പാടത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായ സംഭവത്തില്‍ രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. പൊന്നച്ചന്‍ പ്രസാദ് എന്നിവരാണ് നീന്തി രക്ഷപെട്ടത്. ഒപ്പമുണ്ടായിരുന്നു വിശ്വനാഥനായി തിരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്സ് സംഘം നീന്തി കയറിയവരുമായി വള്ളം മറിഞ്ഞ സ്ഥലത്തെത്തിയാണ് തിരച്ചില്‍ നടത്തുന്നത്. സമീപത്തെ ഒരു വീട്ടില്‍ വെള്ളം കയറിയത് പരിശോധിക്കാന്‍ പുറപ്പെട്ട മൂന്നംഗ സംഘത്തിന്റെ ഫൈബര്‍ വള്ളം കാറ്റില്‍ മറിഞ്ഞുവെന്നാണ് നിഗമനം ( Boat Missing Pathanamthitta; Two people escaped ).
അതേസമയം, ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. ഇടുക്കിയില്‍ വീണ്ടും മഴ ശക്തമാവുകയാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ പല പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പന്‍, ചേലച്ചുവട്, രാജകുമാരി,കട്ടപ്പന, ദേവികുളം എന്നിവിടങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു.
Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
ഇടുക്കി അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2382.53 അടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് ഇത്തവണ കൂടുതലാണ്. റൂള്‍ കര്‍വിലേക്ക് എത്തിയാലും ഇപ്പോള്‍ ആശങ്ക ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
മഴ തുടര്‍ന്നാല്‍ ഡാമില്‍ ജലം ഒഴുക്കിവിടേണ്ടതായും വരും. ഇത് എറണാകുളം ജില്ലയുമായി കൂടിയാലോചിച്ച് വേണം തീരുമാനിക്കാന്‍. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്താന്‍ തന്നെ 8-9 മണിക്കൂറെടുക്കും. റൂള്‍ കര്‍വ് കമ്മിറ്റിയുടെ യോഗം ഇന്ന് ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: Boat Missing Pathanamthitta; Two people escaped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here