Commonwealth Games 2022 വിവാദ പെനാൽറ്റി ഷൂട്ടൗട്ട്; ഇന്ത്യയോട് ക്ഷമാപണവുമായി രാജ്യാന്തര ഹോക്കി ഫെഡറേഷൻ

കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി സെമിഫൈനലിലെ വിവാദ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയോട് ക്ഷമാപണവുമായി രാജ്യാന്തര ഹോക്കി ഫെഡറേഷൻ. സെമിഫൈനലിൽ കൗണ്ട്‌ഡൗൺ ക്ലോക്ക് പ്രവർത്തിച്ചിരുന്നില്ലെന്ന സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയക്ക് ഒരു അവസരം കൂടി നൽകിയിരുന്നു. ഇത് ഇന്ത്യയുടെ പരാജയത്തിലേക്കും വഴിവച്ചു. ഇതേ തുടർന്നാണ് രാജ്യാന്തര ഹോക്കി ഫെഡറേഷൻ ക്ഷമാപണം നടത്തിയത്. സംഭവം വിശദമായി പരിശോധിക്കുമെന്നും ഹോക്കി ഫെഡറേഷൻ പറഞ്ഞു. (Commonwealth Games FIH apologizes)
നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിൽ സമനില ആയിരുന്നു. തുടർന്ന് ഷൂട്ടൗട്ടിൽ 3-0 ന് ഇന്ത്യ പരാജയപ്പെട്ടു. ഓസ്ട്രേലിയയുടെ ആദ്യ സ്ട്രോക്ക് ഇന്ത്യൻ ഗോൾ കീപ്പർ സവിത തടുത്തിട്ടു. എന്നാൽ, കൗണ്ട്‌ഡൗൺ ക്ലോക്ക് പ്രവർത്തിക്കുന്നില്ലെന്ന് കാട്ടി ഓസ്ട്രേലിയക്ക് വീണ്ടും അവസരം നൽകി. ഈ അവസരം അവർ ഗോളാക്കി മാറ്റുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് രാജ്യാന്തര ഹോക്കി ഫെഡറേഷൻ്റെ ഇടപെടൽ.
Read Also: Commonwealth Games 2022 മികച്ച തുടക്കം കളഞ്ഞുകുളിച്ച് ഇന്ത്യ; ഇംഗ്ലണ്ടിന് 165 റൺസ് വിജയലക്ഷ്യം
കോമൺവെൽത്തിൽ വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്താണ് താരം രാജ്യത്തിന് മെഡൽ സമ്മാനിച്ചത്. കോമൺവെൽത്തിൽ പ്രിയങ്കയുടെ കന്നി മെഡൽ നേട്ടമാണിത്. കോമൺവെൽത്ത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ കൂടിയാണ് ഇത്.
49 മിനിറ്റ് 38 സെക്കൻഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തൺ പൂർത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടൻ വളരെ വേഗത്തിൽ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റർ (4 കി.മീ) പിന്നിട്ടപ്പോൾ ഒന്നാമതെത്തുകയും ചെയ്തു.
എന്നാൽ 8 കിലോമീറ്റർ പിന്നിട്ടപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന 2 കിലോമീറ്റർ പിന്നിട്ടപ്പോൾ 26-കാരി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഓസ്‌ട്രേലിയയുടെ ജെമിമ മൊണ്ടാഗിക്കാണ് സ്വർണം.
62 കിലോ ഫ്രീസൈറ്റൽ ഗുസ്തിയിൽ സാക്ഷി മാലിക്കിന് സ്വർണം നേടാനായി. ഗുസ്തിയിൽ ഇന്ത്യൻ താരങ്ങളായ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയുമാണ് സ്വർണം നേടിയത്. മറ്റൊരു ഗുസ്തി താരമായ അൻഷു മാലിക്കിന് വെള്ളിയും ലഭിച്ചു.
പുരുഷൻമാരുടെ 65 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ബജ്‌റംഗ് പൂനിയക്ക് സ്വർണം ലഭിച്ചു. പൂനിയയുടെ തുടർച്ചയായ രണ്ടാം സ്വർണമാണിത്. ഫൈനലിൽ കനേഡിയൻ താരം ലാക്ലൻ മാക്‌നെലിനനെ തകർത്താണ് ബജ്‌റംഗ് സ്വർണം നേടിയത്. ബജ്ംറംഗിലൂടെ ഇന്ത്യയുടെ സ്വർണ നേട്ടം ഏഴായി ഉയർത്തി.
Story Highlights: Commonwealth Games FIH apologizes india hockey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here