Commonwealth Games 2022 ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീമിനു വെള്ളി; അവിനാഷ് സാബ്‌ലെയ്ക്ക് ചരിത്ര മെഡൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു. ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി മെഡൽ സ്വന്തമാക്കി. നോർത്തേൺ അയർലൻഡിനെതിരായ ഫൈനലിൽ 5-18 എന്ന സ്കോറിനു വീണ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോൺ ബോൾസ് വനിതാ, പുരുഷ ഇവൻ്റുകളിൽ ഇന്ത്യ മെഡൽ നേടി. വനിതാ ലോൺ ബോൾസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. (commonwealth lawn bowls sindhu)
സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലെ വെള്ളിമെഡൽ നേടി. തൻ്റെ തന്നെ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് സാബ്‌ലെയുടെ നേട്ടം. 8 മിനിട്ട് 11.20 സെക്കൻഡിലാണ് അവിനാഷ് ഫിനിഷ് ചെയ്തത്. 8 മിനിട്ട് 12.48 സെക്കൻഡ് ആയിരുന്നു താരത്തിൻ്റെ ദേശീയ റെക്കോർഡ്. 8 മിനിട്ട് 11. 15 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെനിയൻ താരം അബ്രഹാം കിബിവോട്ട് ഈയിനത്തിൽ സ്വർണം നേടി.
Read Also: Commonwealth Games 2022 ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് ജയം; വെള്ളിമെഡൽ ഉറപ്പ്
അതേസമയം, വനിതാ ബാഡ്മിൻ്റൺ സിംഗിൾസിൽ പിവി സിന്ധു സെമിയിൽ കടന്നു. മലേഷ്യയുടെ ജിൻ വെയ് ഗോഹിൻ്റെ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഇന്ത്യൻ താരം അവസാന നാലിലെത്തിയത്. സ്കോർ 19-21, 21-14, 21-18. സ്ക്വാഷ് മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യം സെമിയിലെത്തി. ന്യൂസീലൻഡിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ അചന്ത ശരത്-ശ്രീജ അകുല സഖ്യം ഫൈനലിലെത്തി. സെമിയിൽ ഓസ്ട്രേലിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ.
Story Highlights: commonwealth games lawn bowls sindhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here