ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ-ബംഗാള്‍ തീരത്തിന് സമീപം പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. (Heavy rain likely in North Kerala yellow alert in six districts)
പുതിയതായി രൂപംകൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ ഉടനീളം വ്യാപകമായി സ്വാധീനിക്കാനുള്ള സാധ്യത കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ കനത്ത മഴ തുടര്‍ന്നേക്കാമെന്നും അതിനാല്‍ ജാഗ്രത തുടരണമെന്നുമാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാലും മണ്‍സൂണ്‍ പാത്തി തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിനാലും ഈ മാസം പത്താം തിയതി വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് വിവരം. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസമില്ല.
Read Also: മഴ ശക്തം; ഇടുക്കി ഡാം നാളെ തുറക്കും
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. ഇടുക്കിയില്‍ വീണ്ടും മഴ ശക്തമാവുകയാണ്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ പല പ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. ചെറുതോണി, മുരിക്കാശ്ശേരി, കരിമ്പന്‍, ചേലച്ചുവട്, രാജകുമാരി,കട്ടപ്പന, ദേവികുളം എന്നിവിടങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്.
Story Highlights: Heavy rain likely in North Kerala yellow alert in six districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here