Advertisement

പ്രവാസി യുവാവിന്റെ തിരോധാനം പ്രത്യേക സംഘം അന്വേഷിക്കും

August 6, 2022
1 minute Read

കോഴിക്കോട് വളയം സ്വദേശി റിജേഷിൻ്റെ തിരോധാനം പ്രത്യേക സംഘം അന്വേഷിക്കും. നാദാപുരം ഡിവൈഎസ്പി വിവി ലതീഷിനാണ് മേൽനോട്ട ചുമതല. സ്വർണക്കടത്ത് സംഘത്തിൻ്റെ കുരുക്കിലകപ്പെട്ട് ഇയാളെ കാണാതായെന്നാണ് സംശയം. റിജേഷിൻ്റെ തിരോധാനം 24 റിപ്പോർട്ട് ചെയ്തിരുന്നു.

സഹോദരൻ്റെ പരാതിയിലാണ് വളയം പൊലീസ് കേസെടുത്തത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് സഹോദരൻ രാജേഷ് ട്വന്റി ഫോറിനോട് പറഞ്ഞു. ഗൾഫിൽ നിന്ന് വന്ന ഭീഷണി കോളിന് പിന്നാലെ ചില ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ വ്യക്തമാക്കി.

Story Highlights: kozhikode man missing investigation


										
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top