‘സംവരണ ബലത്തില്‍ പണക്കാരനായ സുഹൃത്തിന്റെ വീട്’; വ്യാജ പ്രചാരണത്തിനുപയോഗിച്ചത് പത്തനംതിട്ടയിലെ ഹോംസ്‌റ്റേ

സംവരണ ബലത്തില്‍ പണക്കാരനായ സുഹൃത്തിന്റെ വീട് എന്ന വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത് പത്തനംതിട്ടയിലെ ഹോം സ്റ്റേയുടെ ചിത്രം. ടോക് ടു അനുരാധ എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.
‘താഴ്ന്ന ജാതിയിലുള്ള ഒരു കുടുംബത്തില്‍ നിന്ന് വരുന്ന എന്റെ സുഹൃത്തിന്റെ വീടാണിത്. മാര്‍ക്ക് കുറവായിരുന്നെങ്കിലും എന്‍ഐടിയില്‍ റിസര്‍വേഷന്‍ ക്വാട്ടയുടെ അടിസ്ഥാനത്തിലാണ് അവന്‍ അഡ്മിഷന്‍ നേടിയത്. ഇതേ സംവരണമുപയോഗിച്ച് അവനൊരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി കിട്ടുകയും ചെയ്തു. പക്ഷേ ജോലിയില്‍ തൃപ്തനല്ലാത്തത് കൊണ്ട് അതേ സംവരണ ആനുകൂല്യമുപയോഗിച്ച് അവന്‍ ഐഐഎമ്മിനും ചേര്‍ന്നു’ എന്നാണ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നത്.
This house belongs to my friend who comes from a lower caste family
— Anuradha (@talk2anuradha) August 4, 2022
He got admision to NITs based on quota despite scoring less
He again used the same reservation 2 get job in PSU
He was not happy with his job, so he used the same reservation for IIM. #independenceday pic.twitter.com/I1voW5CtZa
ട്വിറ്ററില്‍ അദ്വൈത് എന്ന ഐഡിയില്‍ നിന്ന് ഈ ട്വീറ്റിന് മറുപടിയും നല്‍കിയിട്ടുണ്ട്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും പത്തനംതിട്ടയിലെ ഒരു ഹോം സ്റ്റേയുടെ ചിത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.
പത്തനംതിട്ട ആറന്മുളയില്‍ സ്ഥിതി ചെയ്യുന്ന ഈ ഹോംസ്‌റ്റേ ജോയ് മാത്യു എന്ന വ്യക്തിയുടെ ഉടമസ്ഥതിയിലുള്ളതാണ്. ഡി ജെ ഹോളിഡേയ്‌സ് പത്തനംതിട്ട ഹോംസ്‌റ്റേ എന്ന് ഗൂഗിളില്‍ തെരഞ്ഞാല്‍ ഈ വീട് കാണാനാകും. വ്യാജവാര്‍ത്തയില്‍ പ്രചരിക്കുന്ന വീട് തങ്ങളുടേതാണെന്ന് ഡി ജെ ഹോംസ്‌റ്റേ ഉടമസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഈ ഹോംസ്‌റ്റേ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.
Story Highlights: picture of a homestay in Pathanamthitta was used to false information
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here