വളര്‍ത്തു നായയെ കുളിപ്പിക്കല്‍ വിവാദം; എസ്പി നവനീത് ശര്‍മ്മയ്ക്ക് സ്ഥലം മാറ്റം

വളര്‍ത്തു നായയെ കുളിപ്പിക്കല്‍ വിവാദത്തെ തുടര്‍ന്ന് എസ്പി നവനീത് ശര്‍മ്മയ്ക്ക് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. വളര്‍ത്തുനായയെ കുളിപ്പിക്കാത്തതിന് എസ്.പി നവനീത് ശര്‍മ്മ ഗണ്‍മാനെ സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസുകാരനെ അന്നു തന്നെ എഐജി തിരിച്ചെടുത്തിരുന്നു ( SP Navneet Sharma transferred phq ).
ടെലികമ്യൂണിക്കേഷന്‍സ് എസ്പി നവനീത് ശര്‍മ ഗണ്മാന് ആകാശിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടു നായയെ കുളിപ്പിക്കാത്തതിനായിരുന്നു സസ്പെന്‍ഷനെന്നാണ് പരാതി. വ്യാജ റിപ്പോര്‍ട്ട് എഴുതി വാങ്ങി സസ്പെന്റ് ചെയ്തെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
Read Also: രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത നടപടി; വി.ഡി.സതീശന് റിയാസിന്റെ മറുപടി
ആരുമില്ലാത്ത സമത്ത് ക്വാട്ടേഴ്സില്‍ കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചെന്ന് കാണിച്ചെന്നും കൃത്യവിലോപം നടത്തിയെന്നും ആരോപിച്ചാണ് ആകാശിന് സസ്പെന്ഷന് നല്‍കിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗണ്‍മാനെ എഐജി അനൂപ് കുരുവിള ജോണ്‍ തിരിച്ചെടുത്തിരുന്നു. ഈ സംഭവത്തിലാണ് എസ്പി നവനീത് ശര്‍മ്മയെ സ്ഥലം മാറ്റിയത്.
ഗോപേഷ് അഗര്‍വാള്‍ പുതിയ ഇന്റലിജന്‍സ് ഐജി ആകും. കെ.സതുരാമന്‍ ട്രെയിനിംഗ് ഐജിയും കോസ്റ്റല്‍ ഐജിയുടെ അധിക ചുമതലയും വഹിക്കും. എസ്.ശ്യാം സുന്ദറിന് പുതിയ സെക്യൂരിറ്റി ഡിഐജിയുടെ ചുമതലയും നല്കി.
Story Highlights: SP Navneet Sharma transferred phq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here