വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സോഷ്യല്‍ മീഡിയ താരം പിടിയില്‍

ടിക്‌ടോക് വിഡിയോകളിലൂടെ വൈറലായ സോഷ്യല്‍ മീഡിയ താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിനീതാണ് പിടിയിലായത്. കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. (tiktok star arrested in rape case)
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയെ നഗരത്തിലെ ലോഡ്ജിലെത്തിച്ച് ഇയാള്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിനീത് പീഡിപ്പിച്ചത്. പുതിയ കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ നഗരത്തിലെത്തിച്ചത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈറല്‍ വിഡിയോ ചെയ്യാന്‍ ആശയം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതികളുമായി സൗഹൃദത്തിലാകുന്നത്. ഫോണില്‍ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ഇയാള്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
Read Also: ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ മോഹന്‍ലാലെത്തി; ചിത്രങ്ങള്‍ വൈറല്‍
വൈറല്‍ വിഡിയോകളിലൂടെ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് ഇയാള്‍ നേടിയിരുന്നത്. ബലാത്സംഗത്തിനും സ്ത്രീകളെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ റിമാന്റ് ചെയ്തു.
Story Highlights: tiktok star arrested in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here