Advertisement

‘രജിസ്റ്ററിൽ ഒപ്പിട്ട ഡോക്‌ടേഴ്‌സ് ഡ്യൂട്ടിയിലില്ല, സൂപ്രണ്ടിനെ സ്ഥലംമാറ്റി’;തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം

August 6, 2022
Google News 2 minutes Read

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ആശുപത്രി പ്രവർത്തനത്തിൽ വീഴ്ച്ച കണ്ടെത്തി ആരോഗ്യമന്ത്രി. സൂപ്രണ്ടിനോട് ക്ഷുഭിതയായി ആരോഗ്യമന്ത്രി. ആരോഗ്യമന്ത്രി എത്തിയപ്പോൾ പ്രവർത്തിച്ചിരുന്നത് രണ്ട് ഒ പികൾ മാത്രമാണ്. സൂപ്രണ്ടിനെതിരെ കടുത്ത നടപടിയുണ്ടായി, മന്ത്രി അദ്ദേഹത്തെ സ്ഥലംമാറ്റി.(veena george visit thiruvalla thauk hospital)

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

രജിസ്റ്ററിൽ ഒപ്പിട്ട ഡോക്‌ടേഴ്‌സ് പോലും ഡ്യൂട്ടിയിലില്ല. ആശുപത്രിയിൽ മരുന്നുകൾ ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് രോഗികൾ പരാതിപ്പെട്ടു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അജയ മോഹനെ അടിയന്തരമായി സ്ഥലം മാറ്റാൻ മന്ത്രി ഉത്തരവ് നൽകി .

നിരവധി രോഗികൾ ആരോഗ്യമന്ത്രിയുടെ അടുത്ത് വന്ന് പരാതി പറഞ്ഞു. ആശുപത്രിയിൽ ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നില്ല, ഫർമസിയിൽ ആവശ്യത്തിന് മരുന്നുകളില്ല. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശം തുടങ്ങിയ നിരവധി പരാതികളാണ് മന്ത്രിയോട് പറഞ്ഞത്.

Story Highlights: veena george visit thiruvalla taluk hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here