‘നിര്‍ഭയ കേസ് വിധി തെറ്റെന്ന് പറഞ്ഞിട്ടേയില്ല’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി അശോക് ഗെഹ്‌ലോട്ട്

ബലാത്സംഗ കേസുകളിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നിര്‍ഭയകേസ് വിധി തെറ്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അശോക് ഗെഹ്‌ലോട്ട് വിശദീകരിച്ചു. ഇത്രയേറെ ബലാത്സംഗ കൊലപാതകക്കേസുകള്‍ മുമ്പുണ്ടായിട്ടില്ല. തിരിച്ചറിയപ്പെടുമോയെന്ന് ഭയന്ന് ബലാത്സംഗ കേസ് പ്രതികള്‍ ഇരകളെ കൊല്ലുന്നുവെന്ന് താന്‍ പറഞ്ഞതാണ്. നല്ല ഉദ്ദേശത്തോടെ പറഞ്ഞ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. ബിജെപി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അശോക് ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി. (Ashok Gehlot Slams BJP Amid Massive Outrage Over rape Remark)
നിര്‍ഭയ കേസ് വിധിക്കുശേഷം ബലാത്സംഗ കൊലപാതക കേസുകള്‍ കൂടിയെന്നായിരുന്നു അശോക് ഗെഹ്‌ലോട്ടിന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍ വധശിക്ഷ ഭയന്ന് തിരിച്ചറിയപ്പെടാതിരിക്കാനായി ബലാത്സംഗ ശേഷം പ്രതികള്‍ ഇരകളെ കൊല്ലുന്ന നിലയുണ്ടാകുമെന്ന് നല്ല ഉദ്ദേശത്തോടെ ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്ന് അശോക് ഗെഹ്‌ലോട്ട് വിശദീകരിച്ചു.
നിര്‍ഭയ വിധിക്ക് ശേഷം ബലാത്സംഗ കേസ് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന ആവശ്യം കൂടുതലായി ഉയരുന്നുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനുശേഷം ബലാത്സംഗ കൊലപാതകക്കേസുകളുടെ എണ്ണം ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ അഭിപ്രായ പ്രകടനമാണ് വിവാദമായത്. എന്നാല്‍ ഒരിക്കലും നിര്‍ഭയ കേസ് വിധി തെറ്റാണെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അശോക് ഗെഹ്‌ലോട്ട് വിശദീകരിച്ചു.
Story Highlights: Ashok Gehlot Slams BJP Amid Massive Outrage Over rape Remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here