Advertisement

‘നാലാം വയസില്‍ അവന്റെ അമ്മ പോയതാ, പിന്നെ ഞാനാണ് അവനെ വളര്‍ത്തിയത്’; തൊണ്ടയിടറി എല്‍ദോസ് പോളിന്റെ മുത്തശ്ശി

August 7, 2022
3 minutes Read

ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണത്തിലേക്കുള്ള 17.03 മീറ്റര്‍ ദൂരം താണ്ടി എറണാകുളം കോലഞ്ചേരി സ്വദേശി എല്‍ദോസ് പോള്‍ ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ച നിമിഷം പാലയ്ക്കാ മറ്റത്തെ കൊച്ചുതോട്ടത്തില്‍ വീട്ടില്‍ 88 വയസുകാരിയായ മറിയാമ്മയ്ക്ക് സന്തോഷം കൊണ്ട് ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി. നാലര വയസില്‍ എല്‍ദോസ് പോളിന്റെ അമ്മ മരിച്ചശേഷം ഈ മുത്തശ്ശിയായിരുന്നു എല്‍ദോസിന്റെ അമ്മ. എന്റെ പുള്ളയ്ക്ക് വേണ്ടത് കൊടുക്കണേ എന്നാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്നാണ് ചരിത്രനേട്ടത്തിന് ശേഷം എല്‍ദോസ് പോളിന്റെ മുത്തശ്ശി പറഞ്ഞത്. തന്റെ പ്രാര്‍ത്ഥന കേട്ട് ദൈവം കൊച്ചുമകന് സ്വര്‍ണം തന്നെ കൊടുത്തെന്നും മുത്തശ്ശി ട്വന്റിഫോറിനോട് പറഞ്ഞു. (eldhose paul grand mother reaction after winning gold commonwealth games 2022 )

മകന് ലോകത്തിന്റെ നെറുകയിലെത്തി നില്‍ക്കുമ്പോള്‍ എന്തുതോന്നുന്നു എന്ന ചോദ്യത്തോട് ഏറെ വൈകാരികമായാണ് ആ വൃദ്ധ മാതാവ് പ്രതികരിച്ചത്. നാലര വയസില്‍ അവന്റെ അമ്മ പോയതാ, പിന്നെ ഞാനായിരുന്നു അവന്റെ അമ്മ. ഞാനാണ് അവനെ നോക്കി വളര്‍ത്തിയത്. എന്തായാലും എന്റെ പുള്ള ഒന്നിലും വീഴ്ച കൂടാതെ ഇത്രയും നേടിയില്ലേ…? ഇത് പറയുമ്പോള്‍ മുത്തശ്ശിയുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് തന്റെ മകന്‍ നേടിയതെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും മറിയാമ്മ കൂട്ടിച്ചേര്‍ത്തു.

Read Also: കൊല്ലത്ത് കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നാട്ടുകാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണവും വെള്ളിയും മലയാളി താരങ്ങളാണ് നേടിയത്. 17.03 മീറ്റര്‍ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എല്‍ദോസ് പോള്‍ സുവര്‍ണനേട്ടം നേടിയപ്പോള്‍ ഒരു മില്ലിമീറ്റര്‍ വ്യത്യാസത്തില്‍ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി.

Story Highlights: eldhose paul grand mother reaction after winning gold commonwealth games 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top