Advertisement

‘ഫോൺ അലർജിയുള്ള മന്ത്രി, മുന്നണിക്ക് അപമാനം’; ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല; വീണാ ജോർജിനെതിരെ സിപിഐ

August 7, 2022
Google News 2 minutes Read

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സിപിഐ വിമര്‍ശനം. മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല.കെ കെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നാണ് സിപിഐ വീണക്കെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. വീണാ ജോർജ്- ചിറ്റയം ഗോപകുമാർ തർക്കം ഇടതുമുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സിപിഐ അറിയിച്ചു.(cpi against veena george)

Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

മന്ത്രിക്ക് ഫോൺ അലർജി, ഔദ്യോഗിക നമ്പറിൽ വിളിച്ചാലും ഫോൺ എടുക്കില്ല. ഒരു ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കൾ ഉയ‍ര്‍ത്തുന്ന വിമര്‍ശനം. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോ‍ര്‍ട്ടിലെ പരാമ‍ര്‍ശം.

മന്ത്രി ഫോണുകളെടുക്കുന്നില്ലെന്ന നേരത്തെ ഉയ‍ര്‍ന്ന വിമര്‍ശനം, ജില്ലാ സമ്മേളനത്തിലും സിപിഐ ആവ‍ര്‍ത്തിച്ചു. ഫോൺ അലർജിയുള്ള മന്ത്രി, ഇടത് മുന്നണിക്ക് തന്നെ അപമാനമാണെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം,കെ യു ജനീഷ് കുമാർ എംഎൽഎസിപിഐയോട് പുച്ഛമാണെന്നും എംഎൽഎയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നാണ് സിപിഐ സമ്മേളനത്തിലെ വിലയിരുത്തൽ.

Story Highlights: cpi against veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here