‘കാനം പിണറായിയുടെ അടിമയെപ്പോലെ പ്രവർത്തിക്കുന്നു’; രൂക്ഷവിമർശനവുമായി സിപിഐ

കാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്ന് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു. കാനം പിണറായിയുടെ അടിമയെ പോലെ പ്രവർത്തിക്കുന്നു. അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സിപിഐഎമിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത് എന്നും സിപിഐ തുറന്നടിച്ചു.
പന്തളത്ത് ബിജെപി ജയിച്ചാലും സിപിഐ സ്ഥാനാർഥികൾ ജയിക്കരുതെന്ന് സിപിഐ വിചാരിച്ചു. പന്തളം നഗരസഭയിലെ സിപിഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിലാണെന്നും സിപിഐ വിമർശിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിനെയും സിപിഐ രൂക്ഷമായി വിമർശിച്ചു. മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല. കെകെ ശൈലജയുടെ കാലത്തുണ്ടായിരുന്ന നല്ല പേര് നഷ്ടപ്പെട്ടു. ചിറ്റയം ഗോപകുമാറുമായി മന്ത്രിക്കുണ്ടായിരുന്ന തർക്കം ഇടതുമുന്നണിക്ക് നാണക്കേടായി. മന്ത്രിക്ക് ഫോൺ അലർജിയാണ്. ഔദ്യോഗിക നമ്പരിൽ നിന്ന് മന്ത്രിയെ വിളിച്ചാലും കോളെടുക്കില്ല. ഇടതുപക്ഷ മന്ത്രിക്ക് ചേർന്ന രീതിയിലല്ല മന്ത്രിയുടെ പ്രവർത്തനമെന്നും സിപിഐ വിമർശിച്ചു.
Story Highlights: cpi criticizes kanam rajendran veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here