എറണാകുളം ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കളക്ടര്‍ രേണു രാജ്

എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി അടയ്ക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കളക്ടര്‍ ഡോ രേണു രാജ് നിര്‍ദേശിച്ചിരിക്കുന്നത്. (Ernakulam collector renu raj directs to repair potholes)
പത്ത് ദിവസത്തിനകം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ദേശീയ പാത അതോറിട്ടി ,കൊച്ചി പ്രൊജക്റ്റ് മാനേജര്‍, പി.ഡബ്ല്യു.ഡി. എന്‍.എച്ച്, കൊടുങ്ങല്ലൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (റോഡ്‌സ് ), എറണാകുളം/മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (ബ്രിഡ്ജസ് ),എറണാകുളം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ,എറണാകുളം, അര്‍ബന്‍ അഫയേഴ്‌സ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കളക്ടര്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.
Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
റോഡുകളിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മഴക്കാലത്തിന് മുന്‍പ് റോഡുകളുടെ മരാമത്ത് പണികള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ദേശിയപാതകളിലെ കുഴികളടയ്ക്കാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കി. എന്‍.എച്ച്.എ.ഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും ആണ് നിര്‍ദേശം നല്‍കിയത്. അമിക്കസ്‌ക്യൂറി വഴിയാണ് നിര്‍ദേശം നല്‍കിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.
Story Highlights: Ernakulam collector renu raj directs to repair potholes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here