ഒമാനിൽ ജോലി ചെയ്യുന്നവരിൽ 64 ശതമാനം പേരും വിദേശികൾ; ഇവരുടെ വിദ്യാഭ്യാസ യോഗ്യത ഞെട്ടിക്കുന്നത്

ഒമാനിൽ ജോലി ചെയ്യുന്നവരിൽ 64 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പുതിയ റിപ്പോർട്ട്. അൽ ഷബീബ പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഒമാനിലെ ജോലിക്കാരിൽ ഭൂരിഭാഗവും വിദേശികളാണെന്ന് സൂചിപ്പിക്കുന്നത്. ( Foreigners make up 64 percent of Oman’s workforce )
7,73,786 സ്വദേശികളും 13,84,833 വിദേശികളുമാണ് ഒമാനിൽ ജോലി ചെയ്യുന്നത്. ഇതിൽ 72 ശതമാനം പേരും പുരുഷന്മാരാണ്. സ്വദേശി വനിതകളുടെ പങ്കാളിത്തം 28 ശതമാനം മാത്രമാണ്. 17,73,744 പുരുഷന്മാരും 3,58,545 സ്ത്രീകളുമാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. അതായത് മൊത്തം തൊഴിലാളികളിൽ 82 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാരാണ് എന്നതാണ് പ്രത്യേകത.
Read Also: ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍
ഒമാനിൽ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. 6,88,000 പേർ കാര്യമായ വിദ്യാഭ്യാസ യോഗ്യതയില്ലാതെയാണ് ഒമാനിൽ ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എഴുതാനും വായിക്കാനും അറിയാവുന്നത് മൊത്തം തൊഴിലാളികളുടെ 22.8 ശതമാനത്തിന് മാത്രമാണ്. ഒമാനിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത് 3,92,872 വിദേശികളും 3,51,231 സ്വദേശികളുമാണ്.
Story Highlights: Foreigners make up 64 percent of Oman’s workforce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here