വടകരയിലെ സജീവന്റെ കസ്റ്റഡി മരണം; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സജീവന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ഇതിലേക്ക് നയിച്ചത് സ്റ്റേഷനിലെ ശാരീരിക മാനസിക പീഡനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ട്.(investigation report will submit on sajeevan’s Custodial death)
സാക്ഷിമൊഴി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ സജീവനെ മര്‍ദ്ദിച്ചത് എസ്‌ഐ നിജീഷും സി പി ഒ പ്രജീഷുമെന്ന് സ്ഥിരീകരിച്ചതുള്‍പ്പടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
Read Also: തൃശൂർ ഗവ. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിന്ന് ബുള്ളറ്റുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി
ഒളിവില്‍ കഴിയുന്ന എസ്‌ഐ നിജീഷും, സി പി ഒ പ്രജീഷിനുമായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരുടെയും വീടുകളിലെത്തി വിവരം ശേഖരിച്ചു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിനിടെ പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
Story Highlights: investigation report will submit on sajeevan’s Custodial death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here