‘തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തതിൽ എതിർപ്പ്’; കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സർക്കാർ ഡോക്ടെഴ്സ്. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തതിൽ എതിർപ്പ്. കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിലുള്ള സമരങ്ങൾ നടത്തില്ലെന്ന് കെജിഎംഓഎ അറിയിച്ചു.(kgmoa against veena george)
തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സ്‌ഥലംമാറ്റുകയാണ് ചെയ്‌തത്.സ്ഥലംമാറ്റത്തിന് എതിരായിയിട്ടും മന്ത്രിയുടെ ഇടപെടലിനും എതിരായിട്ടാണ് സർക്കാർ ഡോക്ടർമാരുടെ സംഘടന രംഗത്ത് വന്നത്.തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി വഴിയിൽ നിർത്തി വിചാരണ ചെയ്തുവെന്നാണ് കെജിഎംഒഎ പ്രസ്താവനയിൽ പറയുന്നത്.
Read Also: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു
മരുന്ന് ക്ഷാമം തിരുവല്ലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഉണ്ട്. ഡോക്ടർമാർക്ക് എതിരായുള്ള അക്രമത്തിന് മന്ത്രി എണ്ണയൊഴിച്ചു കൊടുത്തു എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച തിരുവല്ല താലൂക്ക് ആശുപത്രിയിൽ കരിദിനം ആചരിക്കുന്നത്.
മന്ത്രി വരുമ്പോൾ ആശുപത്രിയിൽ ആറ് ഡോക്ടർമാർ ഉണ്ടായിരുന്നു.രണ്ടു ഡോക്ടർമാർ മാത്രമല്ല മറ്റുള്ളവർ പല ഡ്യൂട്ടികളിൽ ഉണ്ടായിരുന്നു. ഇതൊന്നും മന്ത്രി പരിശോധിച്ചില്ല എന്നും ഡോക്ടർമാരുടെ സംഘടന പറയുന്നു. ഡോക്ടർമാരെ അപമാനിച്ചതിൽ കെജിഎംഒ യുടെ പ്രതിഷേധം മന്ത്രിക്കെതിരെയാണ്.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി ഇന്നലെയാണ് മിന്നൽ സന്ദർശനം നടത്തിയത്. ആശുപത്രി പ്രവർത്തനത്തിൽ വീഴ്ച്ച കണ്ടെത്തി. സൂപ്രണ്ടിനോട് ക്ഷുഭിതയായി ആരോഗ്യമന്ത്രി. ആരോഗ്യമന്ത്രി എത്തിയപ്പോൾ പ്രവർത്തിച്ചിരുന്നത് രണ്ട് ഒ പികൾ മാത്രമാണ്. സൂപ്രണ്ടിനെതിരെ കടുത്ത നടപടിയുണ്ടായി, മന്ത്രി അദ്ദേഹത്തെ സ്ഥലംമാറ്റി.
രജിസ്റ്ററിൽ ഒപ്പിട്ട ഡോക്‌ടേഴ്‌സ് പോലും ഡ്യൂട്ടിയിലില്ല. ആശുപത്രിയിൽ മരുന്നുകൾ ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് രോഗികൾ പരാതിപ്പെട്ടു. തുടർന്ന് ആശുപത്രി സൂപ്രണ്ട് അജയ മോഹനെ അടിയന്തരമായി സ്ഥലം മാറ്റാൻ മന്ത്രി ഉത്തരവ് നൽകി .
നിരവധി രോഗികൾ ആരോഗ്യമന്ത്രിയുടെ അടുത്ത് വന്ന് പരാതി പറഞ്ഞു. ആശുപത്രിയിൽ ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നില്ല, ഫർമസിയിൽ ആവശ്യത്തിന് മരുന്നുകളില്ല. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശം തുടങ്ങിയ നിരവധി പരാതികളാണ് മന്ത്രിയോട് പറഞ്ഞത്.
Story Highlights: kgmoa against veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here