Advertisement

ബിഹാര്‍ എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത രൂക്ഷം; പ്രധാനമന്ത്രിക്കൊപ്പമുള്ള യോഗങ്ങളില്‍ വിട്ടുനിന്ന് നിതീഷ് കുമാര്‍

August 7, 2022
Google News 3 minutes Read
nitish kumar will not attend meeting with narendra modi

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഭിന്നത രൂക്ഷമാകുന്നു. ഇന്ന് ചേരുന്ന നടക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്. തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. (nitish kumar will not attend meeting with narendra modi )

ബിഹാറില്‍ ജെഡിയുവും ബിജെപിയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരികയാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് പ്രധാനമന്ത്രി വിളിച്ച നീതി ആയോഗിന്റെ പരിപാടിയില്‍ നിന്ന് നിതീഷ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം.

എന്നാല്‍ തിങ്കളാഴ്ച ജനതാ ദര്‍ബാര്‍ യോഗത്തില്‍ നിതീഷ് പങ്കെടുക്കുന്നുണ്ട്. ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചയും നിതീഷ് കുമാര്‍ വിളിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്.

Read Also: ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ ഇന്ന് സ്വന്തം ജന്മദേശം സന്ദർശിക്കും.

മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി മോദി നല്‍കിയ അത്താഴവിരുന്നില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാരോഹണത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല.

അഗ്‌നിപഥ് പദ്ധതി, ജാതി സെന്‍സസ് അടക്കം ഒട്ടേറെ വിഷയങ്ങളില്‍ ബിജെപിയും ജെഡിയുവും രണ്ട് തട്ടിലാണ്. അതിനിടെ ആര്‍ജെഡിയുമായി നിതീഷ് ചര്‍ച്ചകള്‍ നടത്തിയതായും അഭ്യൂഹങ്ങള്‍ ഉണ്ട്.

Story Highlights: nitish kumar will not attend meeting with narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here