രണ്ട് ഗോളും ഒരു അസിസ്റ്റും; നിറഞ്ഞാടി മെസി: പിഎസ്ജിക്ക് തകർപ്പൻ ജയം

തകർപ്പൻ ജയത്തോടെ ലീഗിനു തുടക്കമിട്ട് പിഎസ്ജി. ക്ലെർമോണ്ട് ഫൂട്ടിനെ മടക്കമില്ലാത്ത 5 ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. സൂപ്പർ താരം ലയണൽ മെസി നിറഞ്ഞാടിയ മത്സരത്തിൽ ആധികാരിക ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. മെസി രണ്ട് വട്ടം വല ചലിപ്പിക്കുകയും ഒരു ഗോളിലേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. നെയ്മർ, അച്റഫ് ഹക്കീമി, മാർക്കീഞ്ഞോസ് എന്നിവരും പിഎസ്ജിക്കായി ഗോൾ പട്ടികയിൽ ഇടംനേടി.
പരുക്കേറ്റ സൂപ്പർ താരം എംബാപ്പെ കളിച്ചിരുന്നില്ലെങ്കിലും അത് പിഎസ്ജിയെ ബാധിച്ചില്ല. 9ആം മിനിട്ടിൽ നെയ്മർ പിഎസ്ജിക്കായി ഗോൾവേട്ട ആരംഭിച്ചു. മെസി ഗോളിലേക്ക് വഴിയൊരുക്കി. 26 ആം മിനിട്ടിൽ ഹക്കീമിയും 38ആം മിനിട്ടിൽ മാർക്കീഞ്ഞോസും കൂടി സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ പിഎസ്ജി 3 ഗോൾ മുന്നിലായിരുന്നു. ഈ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് നെയ്മറായിരുന്നു. 80, 86 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ആദ്യ ഗോളിന് നെയ്മറും രണ്ടാം ഗോളിന് പരേദസും അസിസ്റ്റ് നൽകി. അക്രോബാറ്റിക് കിക്കിലൂടെയായിരുന്നു മെസിയുടെ രണ്ടാം ഗോൾ.
Story Highlights: psg won french league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here