സിപ്‌ലൈനില്‍ പറന്ന പാറു അമ്മയ്ക്ക് ആകാശ സൈക്കിള്‍ ചവിട്ടാന്‍ മോഹം; പോത്തുണ്ടിയിലെത്തി അതും സാധിച്ചു; വിഡിയോ

സ്ഥിരമായി താന്‍ ധരിക്കാറുള്ള സെറ്റും മുണ്ടും തന്നെ അണിഞ്ഞാണ് ഇന്നും അറുപത്തി ഒന്ന് വയസുകാരിയായി പാറു അമ്മ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയത്. ഡാമും കാടും പുഴയുമൊന്നുമല്ല കൂടുതല്‍ ഉയരങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു പാറു അമ്മയുടെ വരവ്. ആകാശ സൈക്കില്‍ ഒന്ന് ചവിട്ടിനോക്കണമെന്നാണ് പാറു അമ്മയുടെ ഇത്തവണത്തെ ആഗ്രഹം. ഹെല്‍മറ്റും ബെല്‍റ്റും ധരിച്ച് ആകാശ സൈക്കിളിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നില്‍ക്കുമ്പോഴും ഭയമല്ല ആഹ്ലാദമാണ് പാറു അമ്മയുടെ മുഖത്ത് കളിയാടിയത്. പാറു അമ്മ ഓ കെ പറഞ്ഞതോടെ ആകാശ സൈക്കിള്‍ ഓടിത്തുടങ്ങി. അങ്ങനെ പാലക്കാട്ടെ പോത്തുണ്ടി വിനോദ സഞ്ചാരം കേന്ദ്രം ഒരിക്കല്‍ കൂടി ഇന്ന് ആ വിസ്മയക്കാഴ്ചയ്ക്ക് വേദിയായി. (viral video paru amma sky cycle)
പോത്തുണ്ടി വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനില്‍ കയറി വൈറലായ പാറു അമ്മയാണ് ഇപ്പോള്‍ വീണ്ടും ആകാശ സൈക്കിള്‍ ചവിട്ടണമെന്ന മോഹവുമായി എത്തിയത്. സിപ് ലൈനില്‍ കയറാനായി എത്തിയപ്പോഴുള്ള അതേ ആവശത്തില്‍ തന്നെയായിരുന്നു പാറു അമ്മയുടെ ആകാശ സൈക്കിള്‍ സവാരിയും. പാറു അമ്മയ്ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കാന്‍ ജീവനക്കാര്‍ക്കും ഉത്സാഹമായിരുന്നു.
ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശിയാണ് പാറു അമ്മ. കര്‍ഷകത്തൊഴിലാണ് ഈ അറുപത്തി ഒന്ന് വയസുകാരി. സാഹസികതയ്ക്ക് പ്രായമില്ലെന്ന് വീണ്ടും തെളിയിക്കുന്ന പാറു അമ്മയുടെ ആകാശ സൈക്കിള്‍ സവാരിയും സിപ് ലൈന്‍ യാത്ര പോലെ തന്നെ ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
Story Highlights: viral video paru amma sky cycle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here