Advertisement

ബാണാസുര സാഗർ ഡാം തുറന്നത് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതിനു ശേഷം: മന്ത്രി കെ രാജൻ

August 8, 2022
2 minutes Read
banasura sagar dam rajan

എംഎൽഎയും ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും മറ്റെല്ലാ വിഭാഗങ്ങളെയും കൂട്ടിച്ചേർത്ത് മുന്നൊരുക്കം നടത്തിയിട്ടാണ് ബാണാസുര സാഗർ ഡാം തുറക്കാനുള്ള ആലോചനകൾ നടത്തിയത്. റൂൾ കർവിൽ തന്നെ വെള്ളം പിടിച്ചുനിർത്താനാണ് ശ്രമം. അതുകൊണ്ട് തന്നെ ഡാമുകൾ തുറക്കുന്നത് ഭീതിയുണ്ടാക്കാൻ സാധ്യതയില്ല. പക്ഷേ, മഴ തിമിർത്തുപെയ്യുകയാണ്. ആ വെള്ളമൊക്കെ ഈ പുഴയിലേക്ക് വരുന്നത്. 774 മീറ്ററാണ് ഡാമിൻ്റെ റൂൾ കർവ്. അത് ഇന്നലെ രാത്രി കടന്നു. ഇപ്പോൾ 774.25 മീറ്ററാണുള്ളത് എന്നും മന്ത്രി പറഞ്ഞു. (banasura sagar dam rajan)

രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്. സെ​ക്ക​ൻ​ഡി​ൽ 8.50 ഘനയടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക. ഞായറാഴ്ച്ച രാത്രിയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താൻ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നത്.

Read Also: മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പുയർന്നു; ബാണാസുര സാഗർ ഡാം ഉടൻ തുറക്കും

ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാൻ അനുമതിയുണ്ട്. സമീപപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിൽ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാൻ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും തുടർന്ന് കബനി നദിയിലേക്കും പിന്നീട് കർണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്കും വെള്ളം എത്തും. രണ്ട് വർഷം മുമ്പാണ് അവസാനമായി ബാ​ണാ​സു​ര അണക്കെട്ട് തുറന്നത്.

അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടില്‍ 2385.46 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 139 അടിയായും ഉയര്‍ന്നിട്ടുണ്ട്.

Story Highlights: banasura sagar dam open k rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top