Advertisement

ബിജെപി സമരവുമായി എത്തുന്നതിന് മുമ്പ് കുഴിയടച്ച് ഡിവൈഎഫ്‌ഐ; പൂക്കളം ഇട്ട് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങി

August 8, 2022
2 minutes Read

ഇടുക്കി മൂലമറ്റം റോഡിലെ കുഴിയടക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരവുമായി എത്തുന്നതിന് തൊട്ട് മുമ്പ് കുഴിയടച്ച് ഡിവൈഎഫ്‌ഐ. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശം വലിയ കുഴിയുണ്ടായിട്ട് വർഷങ്ങളായി. കുഴിയടയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. (dyfi repair road before bjp protest)

ഇതിനിടെ കഴിഞ്ഞ മാസം പൊതുമരാമത്ത് താത്ക്കാലികമായി കുഴി അടച്ചെങ്കിലും വീണ്ടും കുഴി രൂപപ്പെട്ടു. ഏറെകാലമായി റോഡ് മുഴുവന്‍ തകര്‍ന്നതിനാല്‍ ഇവിടെ അപകടം പതിവാണ്. ഇരുചക്രവാഹനങ്ങളും ചെറു വാഹനങ്ങളും കുഴിയില്‍ വീഴുന്നത് പതിവാണ്.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

കുഴിയടക്കാന്‍ പാതാളത്തില്‍ നിന്നും മാവേലിയെത്തുന്നുവെന്ന് പ്രഖ്യാപിച്ച് പ്രതീകാത്മക മാവേലിയുമായിട്ടാണ് ബിജെപി പ്രതിഷേധത്തിന് എത്തിയത്. എന്നാല്‍ അപ്പോഴേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുഴി അടച്ചിരുന്നു.

മണല്‍ ചാക്കിട്ടാണ് പ്രവര്‍ത്തകര്‍ കുഴിയടച്ചത്. വന്നത് വെറുതെയാവണ്ടല്ലോയെന്ന് കരുതി അടച്ച കുഴിക്ക് ചുറ്റും പൂക്കളമിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. ചാക്കിന് മുകളില്‍ മാവേലിയെ ഇരുത്തിയാണ് ബിജെപി പൂക്കളം ഇട്ടത്.

Story Highlights: dyfi repair road before bjp protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top