Advertisement

അബുദാബിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

August 8, 2022
2 minutes Read
Malayali youth died in Abu Dhabi

അബുദാബി മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരുകയായിരുന്ന യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി സ്വദേശി ഇരിമ്പിളിയം കോലത്തു പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. ( Malayali youth died in Abu Dhabi )

ഹൃദയാഘാതമാണ് മരണകാരണമെന്ന്​ കരുതുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അല്‍ഫാസ് പത്തുമാസം മുമ്പാണ് അബുദാബിയിൽ എത്തിയത്.

Read Also: അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത

അല്‍ഫാസിനൊപ്പം മുറിയിൽ ഒരുമിച്ച് താമസിക്കുന്നവർ പുലർച്ച നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റിയത്.

Story Highlights: Malayali youth died in Abu Dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top