Advertisement

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓ‍ർഡിനൻസ് രാജ് അവസാനിപ്പിക്കണം; രമേശ് ചെന്നിത്തല

August 8, 2022
2 minutes Read

സംസ്ഥാന സ‍ർക്കാർ നടപ്പാക്കുന്ന ഓ‍ർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ് ഓർഡിനൻസുകൾ. എന്നാൽ ഇന്നു കേരളത്തിൽ ഓർഡിനൻസ് രാജാണ് നടക്കുന്നത്.ഭരണഘടനയിലെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(ramesh chennithala against ordinance rule)

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

രമേശ് ചെന്നിത്തലയുടെ പ്രസ്താവന –

ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ് ഓർഡിനൻസുകൾ . എന്നാൽ ഇന്നു കേരളത്തിൽ ഓർഡിനൻസ് രാജാണു നടക്കുന്നത്. 2021-ൽ മാത്രം 142 ഓർസിനൻസുകളാണ് ഇറക്കിയത്. ഈ വർഷം ഇതേ വരെ പതിനാല് ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു.

ഇപ്പോൾ പതിനൊന്ന് ഓർഡിനൻസുകൾ ഇറക്കാനുള്ള തന്ത്രപ്പാടിലാണ് സർക്കാർ. വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസ് . ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോൾ 24 മണിക്കൂറിനുള്ളിൽ മറ്റൊരു ഓർഡിനൻസിലൂടെ അത് പിൻവലിച്ചത് ആരും മറന്നിട്ടില്ല.

1985 ൽ ഡി.സി. വാധ്‌വ Vs സ്റ്റേറ്റ് ഓഫ് ബീഹാർ കേസിൽ സുപ്രീം കോടതി പറഞ്ഞത് അടിയന്തര ഘട്ടത്തിലല്ലാതെ ഓർഡിനൻസ് ഇറക്കുന്നത് ഫ്രോഡ് ഓൺ കോൺസ്റ്റിറ്റ്യൂഷൻ എന്നാണ്. അക്കാര്യം സർക്കാർ മറക്കരുത്. ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Story Highlights: ramesh chennithala against ordinance rule

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top