Advertisement

സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ രാജ്യം വിടാൻ മുഖ്യമന്ത്രി സഹായിച്ചു; ഗുരുതര ആരോപണവുമായി സ്വപ്‌നാ സുരേഷ്

August 8, 2022
2 minutes Read

നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ രാജ്യം വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചു എന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഈ യുഎഇ പൗരന് തീവ്രവാദ ബന്ധം പരിശോധിക്കാതെയാണ് അയാളെ ജയിൽ മോചിതനാക്കിയത്. വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് ഇത്തരക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ( swapna suresh pinarayi vijayan )

‘കോൺസുലേറ്റിൽ കോൾ വന്നു, ഒരു യുഎഇ പൗരൻ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോൺസുൽ ജനറൽ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ ശിവശങ്കർ സാറിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കർ സർ പറഞ്ഞു. 10 മിനിട്ടിനുള്ളിൽ അദ്ദേഹം തിരികെവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികൾ എടുത്തെന്നും പറഞ്ഞു. ‘- സ്വപ്ന സുരേഷ് പറഞ്ഞു.

Read Also: കേരളത്തിന്റെ സ്വപ്‌ന പദ്ധതി ‘സിൽവർ ലൈൻ’ യാഥാർഥ്യമാക്കാൻ കേന്ദ്ര ഇടപെടൽ വേണം; മുഖ്യമന്ത്രി

‘ഈജിപ്തിൽ ജനിച്ച യുഎഇ പൗരനാണ് ഇയാൾ. അബുദാബിയിൽ നിന്നാണ് ഇയാൾ വന്നത്. ഒമാൻ എയർവേയ്‌സ് വിമാനം വഴി രക്ഷപ്പെടാൻ ശ്രമിച്ചു. പിആർഒ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സത്യവാങ്മൂലം ഞാൻ എഴുതി കോൺസുൽ ജനറലിനെക്കൊണ്ട് ഒപ്പിടീപ്പിച്ച് വാട്‌സപ്പിൽ അയച്ചുനൽകി. 4ന് അറസ്റ്റ് ചെയ്ത ആൾ 6 വരെ കസ്റ്റഡിയിലായിരുന്നു. 6ന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് ഇയാളെ റിലീസ് ചെയ്തു. ഏഴിന് ഇയാളെ തിരികെ അയച്ചു. ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രിയും ശിവശങ്കറും സഹായിച്ചു. തീവ്രവാദികളെ മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകൾ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ്.’- സ്വപ്ന സുരേഷ് പ്രതികരിച്ചു.

Story Highlights: swapna suresh against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top