Advertisement

ഗൂഢാലോചന കേസുകൾ പിൻവലിക്കണം: സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും

August 8, 2022
Google News 1 minute Read

തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പാലക്കാട് കസബ പൊലീസും ഗൂഢാലോചന ആരോപിച്ച കേസെടുത്തിരുന്നു.

കെ.ടി ജലീൽ യു.എ.ഇ കോൺസുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി ഇല്ലാതെ രഹസ്യ ചർച്ചകൾ നടത്തി, എന്നതടക്കം നിരവധി ആരോപണങ്ങൾ സ്വപ്ന ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു.

Story Highlights: Swapna suresh’s plea will be heard today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here