Advertisement

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

August 8, 2022
Google News 3 minutes Read

പൊതുമരാമത്ത് മന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പറഞ്ഞ കാര്യം വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ തർക്കം മൂലം പല പണികളും വൈകി. ദേശീയപാത റോഡുകളിൽ PWD പണി നടത്തുന്നത് എന്തിന്.(v d satheeshan crticizes p a muhammed riyas road issue)

റോഡിലെ കുഴികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉത്തരവാദി. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിൻറനൻസ് വൈകുകയാണെന്നും മന്ത്രി പറഞ്ഞു. റോഡ് നിർമ്മാണവും അറ്റകുറ്റ പണികളും കൃത്യമായി നടക്കുന്നില്ലെന്ന് മന്ത്രി അറിയണം. ജോലികൾ നടന്നിട്ടില്ല. റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണം. പറയുന്ന കാര്യങ്ങൾ സുധാകരൻ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും സതീശൻ അഭിപ്രായപ്പെട്ടു.

വകുപ്പിലെ തർക്കം കാരണം പല ജോലികളും ടെൻഡർ ചെയ്യാൻ വൈകി. പൈസ അനുവദിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിയണം. വായ്ത്താരിയും പിആർഡി വർക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Story Highlights: v d satheeshan crticizes p a muhammed riyas road issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here