വികാരിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം മോഷ്ടിച്ചു; പകുതിയോളം സ്വർണം റബ്ബർ തോട്ടത്തിൽ നിന്ന് ലഭിച്ചെന്ന് പൊലീസ്

കോട്ടയം കൂരോപ്പടയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. ഫാദർ ജേക്കബ് നൈനാൻ്റെ വീട്ടിൽ നടന്ന കവർച്ചയിൽ 50 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. പ്രാർത്ഥനയ്ക്കായി പോയ കുടുംബം വൈകിട്ട് വീട്ടിൽ തിരികെയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ( 50 Pavan gold stolen in Kottayam )
വീട്ടിൽ മുളക് പൊടി വിതറിയ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പാമ്പാടി പൊലീസ് അന്വേഷണം തുടങ്ങി. പകുതിയോളം സ്വർണം സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്ന് ലഭിച്ചതായി പൊലീസ് പറയുന്നു. മോഷ്ടിക്കപ്പെട്ട സ്വർണത്തിൽ ഒരു ഭാഗമാണ് വീടിന് സമീപത്തു നിന്ന് കണ്ടെടുത്തത്.
Read Also: വ്ലോഗറുടെ അറസ്റ്റ്; പെൺകുട്ടിയുമായുള്ള വിഡിയോ ദൃശ്യം ചോർന്നത് മോഷണം പോയ ഫോണിൽ നിന്ന്
വീടുമായി അടുത്ത പരിചയമുള്ള ആരോ ആകാം മോഷണം നടത്തിയതെന്നും സംശയമുണ്ട്. കുടുംബാംഗങ്ങളുടെ പരാതി കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പരാതി നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം വരും വരെ വീട്ടിൽ പൊലീസ് ബന്തവസ് ഏർപ്പെടുത്തി. വീട്ടുകാരടക്കം ആരും വീടിനുള്ളിൽ പ്രവേശിക്കരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം.
Story Highlights:50 Pavan gold stolen in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here