Advertisement

അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

August 9, 2022
Google News 3 minutes Read
Do not accept friend requests from strangers; Kerala Police

സമൂഹമാധ്യമങ്ങളിലെ പൊയ്മുഖങ്ങളെ മനസിലാക്കണമെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫെയ്സ് ബുക്ക് പേജിൽ ബോധവൽക്കരണ പോസ്റ്റ്. ഇക്കാര്യത്തിൽ എല്ലാവരും ജാ​ഗ്രത പുലർത്തണമെന്നും അപരിചിതരിൽ നിന്ന് വരുന്ന സൗഹൃദ ക്ഷണം നിരസിക്കണമെന്നും പൊലീസ് അറിയിച്ചു. അപരിചിതരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമേ അവരോട് അടുത്തിടപഴകാവൂ. കൃത്രിമ പ്രൊഫൈലുകളിൽ നിന്നും ഇത്തരത്തിൽ പലർക്കും സൗഹൃദ ക്ഷണം പോകുന്നുണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ( Do not accept friend requests from strangers; Kerala Police )

Read Also: അർദ്ധരാത്രി സിസിടിവിയിൽ യുവതി നടന്നുപോകുന്ന ദൃശ്യങ്ങൾ; സമയോചിതമായ ഇടപെടലിലൂടെ കേരള പൊലീസ്

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണം. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓർക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല.

Story Highlights: Do not accept friend requests from strangers; Kerala Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here