India at 75: എങ്ങനെയാണ് ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി തെരഞ്ഞെടുത്തത്?

ഇന്ത്യ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ‘ ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ‘രാജ്യം ഒന്നാമത്, എന്നും ഒന്നാമത്’ എന്ന തീം ആണ് ഇത്തവണത്തേത്. രാജ്യത്താകമാനം 200 ദശലക്ഷം ത്രിവര്‍ണ്ണ പതാകകള്‍ ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. എല്ലാ ഇന്ത്യക്കാര്‍ക്കും ഓഗസ്റ്റ് 15 എന്നത് പ്രത്യേകത നിറഞ്ഞ ദിനം തന്നെയാണ്. ഇന്ത്യയുടെ ഐക്യവും കരുത്തുമെല്ലാം വിളിച്ചോദിക്കൊണ്ട് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി അന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച ഒരു പാരമ്പര്യമായിരുന്നുവത്. ഇന്നും അത് തുടരുകയാണ്. ഈ വര്‍ഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും ( India at 75: How was August 15 chosen as India’s Independence Day? ).
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രം
1929ലെ ലാഹോര്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘പൂര്‍ണ സ്വരാജ്’ പ്രമേയം അംഗീകരിച്ചു. ഇതോടെ ഐഎന്‍സി ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ) സമ്പൂര്‍ണ സ്വാതന്ത്ര്യമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തി.
ലോര്‍ഡ് ഇര്‍വിനും ഇന്ത്യന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രമേയം അംഗീകരിച്ചത്. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പദവി ഇന്ത്യക്ക് നല്‍കാണ് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യക്കായി പ്രതിനിധാനം ചെയ്ത മൊഹമ്മദ് അലി ജിന്ന, ജവഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി, തേജ് ബഹാദൂര്‍ സപ്രു എന്നിവര്‍ പൂര്‍ണ്ണ സ്വതന്ത്ര്യത്തിന് വേണ്ടി വാദിച്ചു. വിഷയത്തില്‍ പ്രതിനിധികള്‍ ഒരു നിഗമനത്തിലെത്താന്‍ പരാജയപ്പെട്ടതിനാല്‍, സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം മാത്രം ആവശ്യപ്പെടാന്‍ ഐഎന്‍സി തീരുമാനിക്കുകയും 1930 ജനുവരി 26 ആദ്യത്തെ ‘സ്വാതന്ത്ര്യ ദിനം’ ആയി തെരഞ്ഞെടുക്കുകയും ചെയ്തു.
ഐഎന്‍സി പ്രമേയം അംഗീകരിച്ചതിനുശേഷം 1929 ഡിസംബര്‍ 29 ന് നെഹ്റു ലാഹോറിലെ രവിയുടെ തീരത്ത് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ‘കോണ്‍ഗ്രസ് അതിന്റെ ഏറ്റവും നിര്‍ണായകമായ സമ്മേളനം നടത്തുകയാണ്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഒരു വലിയ ചുവടുവെപ്പ് നടത്താന്‍ പോകുകയാണെന്നും,” അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന് അതിനുശേഷം, 1947 വരെ ഇന്ത്യ ജനുവരി 26 സ്വാതന്ത്ര്യദിനമായി ആഘോഷിച്ചു. 1950ല്‍ ഇന്ത്യ ഭരണഘടന അംഗീകരിച്ച് റിപ്പബ്ലിക്കായി മാറിയതും ജനുവരി 26നായിരുന്നു. ഇന്ന് നമ്മള്‍ ആ ദിനം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു.
എന്തുകൊണ്ട് ഓഗസ്റ്റ് 15 സ്വതന്ത്ര്യ ദിനമായി
ഇന്ത്യക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം രാജ്യത്തെ സ്വന്തം കൈപ്പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കി. തുടര്‍ന്ന് 1948 ജൂണ്‍ 30നകം ഇന്ത്യയിലേക്ക് അധികാരം കൈമാറാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ ചുമതലപ്പെടുത്തി. ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്നു മൗണ്ട് ബാറ്റണ്‍.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് വൈകുന്നതിനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ എതിര്‍ത്തു. ഇതോടെ മുന്‍പ് നിശ്ചയിച്ച തീയതി മാറ്റി. കുറച്ചു കൂടി നേരത്തെ എന്ന നിലയില്‍ 1947 ഓഗസ്റ്റ് 15 ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിനും തീരുമാനിച്ചു. രക്തച്ചൊരിച്ചിലോ കലാപമോ തര്‍ക്കങ്ങളോ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് മൗണ്ട്ബാറ്റന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്‍ കീഴടങ്ങലിന്റെ രണ്ടാം വാര്‍ഷികമായ ഓഗസ്റ്റ് 15 ഇന്ത്യന്‍ സ്വതന്ത്ര്യ ദിനമായി മൗണ്ട് ബാറ്റണ്‍ തെരഞ്ഞെടുക്കുകയായിരുന്നു.
ഈ സംഭവത്തെ അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, ഫ്രീഡം അറ്റ് മിഡ്നൈറ്റ് പുസ്തകം ഉദ്ധരിക്കുന്നുണ്ട്. ജപ്പാന്റെ ചക്രവര്‍ത്തി ഹിരോഹിതോ 1945 ഓഗസ്റ്റ് 15-ന് തന്റെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6, 9 തീയതികളില്‍ യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ആക്രമണത്തില്‍ ഗുരുതരമായി നാശനഷ്ടമുണ്ടായി. തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. കീഴടങ്ങിയ അച്ചുതണ്ട് ശക്തികളില്‍ അവസാനത്തേത് ജപ്പാന്‍ ആയിരുന്നു.
മൗണ്ട് ബാറ്റന്റെ തീരുമാനം അംഗീകരിച്ച ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് 1947 ജൂലൈ 4-ന് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ബില്‍ പാസാക്കി. എന്നാല്‍ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും രണ്ടായി വിഭജിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് ബില്‍ പാസാക്കിയത്.
Story Highlights: India at 75: How was August 15 chosen as India’s Independence Day?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here