Advertisement

വാഹനാപകടം; ഐസിസി മുൻ അമ്പയർ റൂഡി കോർട്സെൻ അന്തരിച്ചു

August 9, 2022
1 minute Read

ഐസിസിയുടെ മുൻ അമ്പയർ റൂഡി കോർട്സെൻ അന്തരിച്ചു. വാഹനാപകടത്തിലായിരുന്നു മരണം. 73 വയസായിരുന്നു. റൂഡിക്കൊപ്പം മറ്റ് മൂന്ന് പേർ കൂടി വാഹനാപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്‌ഡെയിലിൽ വച്ചായിരുന്നു അപകടം. കേപ്‌ടൗണിൽ സുഹൃത്തുക്കൾക്കൊപ്പം ഗോൾഫ് കളിച്ചതിനു ശേഷം തിരികെ തൻ്റെ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

209 ഏകദിനങ്ങളിലും 108 ടെസ്റ്റ് മത്സരങ്ങളിലും 14 ടി-20കളിലും റൂഡി അമ്പയറിങ് ചുമതല വഹിച്ചു.

Story Highlights: rudi koertzen umpire death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top