വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ വ്യാപാരം നടത്തിയ കട പൂട്ടിച്ചു

വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ വ്യാപാരം നടത്തിയ കട പൂട്ടിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് സംഭവം. സിവിൽ സപ്ലൈസിനെ കബളിപ്പിച്ചുകൊണ്ടായിരുന്നു റേഷൻ വ്യാപാരം നടത്തിവന്നിരുന്നത്. ( using fake ration card, ration shop was closed )
Read Also: യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായി
കാട്ടാക്കട താലൂക്കിലെ 111-ാം നമ്പർ ലൈസൻസി തൂങ്ങാംപാറയിലെ ബാലചന്ദ്രൻ നായരുടെ കടയാണ് ഡി.എസ്.ഒയുടെ നിർദ്ദേശപ്രകാരം കാട്ടാക്കട താലൂക്ക് സപ്ലൈ ഓഫീസർ പ്രസന്നകുമാരി സസ്‌പെൻഡ് ചെയ്തത്. കടയുടമ റേഷൻ ഡീലേഴ്സ് സംഘടനയുടെ താലൂക്ക് പ്രസിഡന്റ് കൂടിയാണ് സസ്പെൻഡ് ചെയ്യപ്പെട്ട കടയുടമ.
കടയിൽ നിന്ന് മൂന്ന് വ്യാജ കാർഡുകൾ കണ്ടെത്തിയിരുന്നു. 2017മുതൽ ഈ കടയിൽ വ്യാജ റേഷൻ കാർഡ് ഉപയോഗിച്ച് 1,80,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിവിൽ സപ്ലൈസ് ഉദ്യാഗസ്ഥർ അറിയിച്ചു.
Story Highlights: using fake ration card, ration shop was closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here