Advertisement

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ

August 9, 2022
Google News 2 minutes Read
Vlogger arrested for giving cannabis to minor girl

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു.( Vlogger arrested for giving cannabis to minor girl ).

Read Also: ഇ ബുൾ ജെറ്റ് വിവാദം: സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കും

യൂട്യൂബ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ് അറിയുന്നത്.

Story Highlights: Vlogger arrested for giving cannabis to minor girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here