പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു.( Vlogger arrested for giving cannabis to minor girl ).
Read Also: ഇ ബുൾ ജെറ്റ് വിവാദം: സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കും
യൂട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ് അറിയുന്നത്.
Story Highlights: Vlogger arrested for giving cannabis to minor girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here