ഡിപ്രഷൻ മറികടക്കാൻ തുടർച്ചയായി കഞ്ചാവ് നൽകി, ക്രൂരമായി പീഡിപ്പിച്ചു; ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ

കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചതായി ഒമ്പതാംക്ലാസുകാരി. സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നിരവധി കുട്ടികൾ ഇത്തരത്തിൽ കെണിയിലായിട്ടുണ്ടെന്നാണ് ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ.
സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. തന്നെപ്പോലെ കെണിയിൽ പെട്ടുപോയ 11 പെൺകുട്ടികളെ തനിക്കറിയാമെന്നും അവരിൽ പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന സംഘങ്ങൾ സജീവമാണ്.
താൻ പുറത്താണ് പഠിച്ചതെന്നും അവിടെ റാഗിങ്ങിന് ഇരയായതിന്റെ ഡിപ്രഷൻ ഉണ്ടായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഈ ഡിപ്രഷൻ മാറ്റാൻ വേണ്ടിയാണെന്ന് പറഞ്ഞ് സഹപാഠി നിർബന്ധിച്ച് കഞ്ചാവ് തന്നിട്ടുണ്ടെന്നും അതിന് ശേഷമാണ് ക്രൂരമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ
ഉപ്പയില്ലാത്ത സമയത്ത് വന്ന് കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. എം.ഡി.എം, സ്റ്റാമ്പ് പോലുള്ള ലഹരി വസ്തുക്കൾ ചേച്ചിമാർക്കുൾപ്പെടെ കൊടുക്കുന്നുണ്ട്. എന്നിട്ട് പലപ്പോഴും ഇവരുടെ കൂടെയാണ് അവൻ രാത്രി കഴിയാറ്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനായി ഉപയോഗിക്കുന്നുണ്ട്.
സഹപാഠിക്ക് ഒപ്പം മകൾ കഞ്ചാവ് ഉപയോഗിക്കുന്ന വിഡിയോ ഒരാൾ ഫോണിൽ അയച്ച് തന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തുടർന്ന് കൗൺസിലിങ്ങിലൂടെയാണ് പെൺകുട്ടി പീഡന വിവരം ഉൾപ്പടെ പുറത്തുപറയുന്നത്.
കണ്ണൂർ സിറ്റിയിലെ ഏറ്റവും വലിയ ഡീലർമാരിൽ ഒരാളാണ് ഈ പയ്യൻ. വളരെ ക്രൂരമായാണ് ഈ പയ്യൻ മകളെ പീഡിപ്പിച്ചത്. സ്കൂൾ വിദ്യാർത്ഥികളെ ക്യാരിയറാക്കി മാറ്റുന്ന പ്രവണത വർധിക്കുകയാണെന്നും വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്നും കണ്ണൂർ എസിപി ടി.കെ. രത്നകുമാർ പറഞ്ഞു.
Story Highlights: 9th class girl was sexually abused by giving Cannabis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here