എട്ടാംക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റതായി സംശയം; മുറിവേറ്റത് കാലിൽ

എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയ്ക്ക് പാമ്പ് കടിയേറ്റതായി സംശയം. 8 -ാം ക്ലാസ് വിദ്യാർഥി ആദൂർ കറുപ്പം വീട്ടിൽ അജ്മൽ ഷായ്ക്കാണ് (13) പാമ്പുകടിയേറ്റതായി സംശയിക്കുന്നത്. കാലിൽ മുറിവേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്കൂൾ കോമ്പൗണ്ടിൽ കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കുകയായിരുന്നു. ദൂരെയ്ക്ക് തെറിച്ച ബോളെടുക്കാൻ പോയ കുട്ടിയുടെ കാലിലൂടെ പാമ്പിഴഞ്ഞെന്നാണ് കുട്ടി പറയുന്നത്.
Read Also: പാമ്പ് കടിച്ച് മരിച്ച സഹോദരന്റെ സംസ്‌കാരത്തിനെത്തിയ അനുജനും അതേ രാത്രി പാമ്പുകടിയേറ്റ് മരിച്ചു
ക്ലാസ് മുറിയിലെത്തി കാൽ പരിശോധിച്ചപ്പോഴാണ് കടിയേറ്റ രീതിയിൽ അടയാളം കണ്ടത്. ഉടൻ തന്നെ അധ്യാപകർ കുട്ടിയെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവസ്ഥതകളൊന്നും കുട്ടിയ്ക്ക് അനുഭവപ്പെടുന്നില്ല. പ്രാഥമിക രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Story Highlights: A student of class 8 was bitten by a snake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here