പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ പി വി കൃഷ്ണകുമാറിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. (congress counselor arrested in rape case kannur)
പി വി കൃഷ്ണകുമാറിനെതിരെ സഹകരണസംഘം ജീവനക്കാരിയാണ് പീഡന പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ഇതേത്തുടര്‍ന്ന് പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ പിന്നീട് തിരുപ്പതിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എടക്കാട് നിന്നുള്ള പൊലീസ് സംഘം ബംഗളൂരുവിലെത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
താന്‍ തിരുപ്പതിയിലുണ്ടെന്ന വിവരം പൊലീസ് അറിഞ്ഞതായി മനസിലാക്കിയ പ്രതി വളരെപ്പെട്ടെന്ന് ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ വിവരവും മനസിലാക്കിയ പൊലീസ് തന്ത്രപരമായാണ് ഇയാളെ കുടുക്കിയത്. അറസ്റ്റിനായി കര്‍ണാടക പൊലീസും കേരള പൊലീസിനെ സഹായിച്ചു. പ്രതിയെ അല്പ സമയത്തിനകം എടക്കാടേക്ക് കൊണ്ടുവരും. കണ്ണൂരിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു പി വി കൃഷ്ണകുമാര്‍. പീഡന പരാതി ഉയര്‍ന്നിട്ടും ഇയാള്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും രാജിവച്ചിരുന്നില്ല.
Story Highlights: congress counselor arrested in rape case kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here