Advertisement

ശ്രീലങ്കയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു; 264 % വര്‍ധനവ്

August 10, 2022
Google News 2 minutes Read

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നു. 264 ശതമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ് ഏര്‍പ്പെടുത്തുന്നത്. കുറഞ്ഞ അളവ് വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ് നിരക്ക് വര്‍ധനവില്‍ ദുരിതത്തിലാവുന്നത്. ഉയര്‍ന്ന അളവില്‍ വൈദ്യുതി ഉപയോഗിക്കുന്ന വിഭാഗത്തിന് നേരിടേണ്ടി വരുന്ന വര്‍ധനവ് ഇതിനേക്കാള്‍ കുറവാണ്.

ഒമ്പത് വർഷത്തിനിടയിൽ ആദ്യമായാണ് രാജ്യത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധനവിനുള്ള അനുമതി ലഭിച്ചതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സിഇബി) അറിയിച്ചു. 616 ദശലക്ഷം ഡോളറാണ് സിഇബിയുടെ നിലവിലെ സാമ്പത്തിക നഷ്ടം. നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന നിരക്ക് വര്‍ധനവ് ബുധനാഴ്ച മുതല്‍ നിലവില്‍ വരും. 800 ശതമാനം വര്‍ധനവാണ് സിഇബി ആവശ്യപ്പെട്ടതെങ്കിലും 264 ശതമാനം വര്‍ധനവ് മാത്രമാണ് അനുവദിക്കപ്പെട്ടത്.

Read Also: ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കയിൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 80 ശതമാനത്തോളം മാത്രമാണ് വര്‍ധനവ്. നിലവില്‍ കുറഞ്ഞ അളവ് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 2.50 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ബുധനാഴ്ച മുതല്‍ ഇത് യൂണിറ്റിന് എട്ട് രൂപയാകും. വലിയ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 45 രൂപയായിരുന്നത് വര്‍ധനവോടെ 75 രൂപയാകും.

Story Highlights: Sri Lanka To Raise Electricity Rates By A Massive 264%, First In 9 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here