റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തി; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കാസര്‍ഗോഡ് കാറഡുക്ക റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത് ( CPIM branch secretary arrested ).
Read Also: തിങ്കളാഴ്ച ബിവറേജുകള്‍ക്ക് അവധി
മൂന്ന് മാസം മുന്‍പാണ് വനത്തില്‍ നിന്ന് മരം മുറിച്ചു കടത്തിയത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന തേക്ക് മരം മൂന്ന് മാസം മുമ്പാണ് മുറിച്ചുകടത്തിയത്. ഇയാളെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. മുറിച്ച മരത്തിന്റെ കുറ്റി എസ്കവേറ്റര്‍ ഉപയോഗിച്ച് കിളച്ചെടുത്ത് തെളിവുകള്‍ നശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Story Highlights: Teak trees were cut and smuggled; CPIM branch secretary arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here